കണ്ണൂർ : കേരള മുഖ്യമന്ത്രി അധോലോക നായകനാണെന്നും, അധോലോകങ്ങളെ വെല്ലുന്ന തരത്തിൽ കള്ളത്തരം നടത്തുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും കെ പി സി സി മെമ്പറും, മുൻ കോർപ്പറേഷൻ മേയറുമായ അഡ്വ ടി ഒ മോഹനൻ പറഞ്ഞു.മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ പ്രതി ചേർത്ത സാഹചര്യത്തിൽ പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ അധ്യക്ഷനായി.യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബിന വി കെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട്,മുഹ്സിൻ കാതിയോട്ഡിസിസി ജനറൽ സെക്രട്ടറി ജോഷി കണ്ടത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് ഫർസീൻ മജീദ്,സുധീഷ് വെള്ളച്ചാൽ, പ്രണവ് തട്ടുമ്മൽ,അക്ഷയ് പറവൂർ, വിജിത്ത് നീലാഞ്ചേരി, രാഹുൽ മെക്കിലേരി, വരുൺ എം കെ,നവനീത് നാരായണൻ, അമൽ കുറ്റിയാട്ടൂർ, നിതിൻ നടുവനാട്, ജിതിൻ കൊളപ്പ, രാഹുൽ പുത്തൻപ്പുരയിൽ, കെ എസ് യു നേതാക്കളായ ഫർഹാൻ മുണ്ടേരി, ആകാശ് ഭാസ്കരൻ, അഭിജിത്ത് സി ടി എന്നിവർ നേതൃത്വം നൽകി.ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ ഉൾപ്പടെ ഏഴ് പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. .
Chief Minister is an underworld leader: Adv. T. O. Mohanan